Thursday, January 27, 2011

പ്രണയ വിവാഹം: അന്വേഷണത്തിന്റെ പേരില്‍സൈ്വര്യ ജീവിതം തകര്‍ത്തതായി കാമുകന്റെ ബന്ധുക്കള്‍



Posted On: 13/01/2011

കണ്ണൂര്‍: അന്യമതക്കാരിയെ പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പോടെ പൊലീസ് സംരക്ഷണത്തില്‍വിവാഹം ചെയ്ത യുവാവിനെ കള്ളക്കേസില്‍കുടുക്കി ജയിലടച്ചതു പോരാഞ്ഞ് അന്വേഷണത്തിന്റെ പേരില്‍പൊലീസും പെണ്‍കുട്ടികളുടെ ബന്ധുക്കളും ചേര്‍ന്ന് ഞങ്ങളുടെ സൈ്വര്യ ജീവതവും തകര്‍ത്തതായി മാതാപിതാക്കള്‍പത്രസമ്മേളനത്തില്‍ആരോപിച്ചു. കൊട്ടിയൂര്‍പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടിയിലെ ജസീലയുമാണ് പ്രണയദമ്പതികള്‍. മലപ്പുറത്ത് സ്‌പോക്കണ്‍ഇംഗ്ലീഷ് സ്ഥാപനം നടത്തി വരുന്ന ജസ്റ്റിനും അവിടെ വിദ്യാര്‍ഥിനിയായി എത്തിയ ജസീലയും തമ്മില്‍പ്രണയത്തിലായി ഒളിവില്‍പോയിരുന്നു. ജസീലയുടെ മാതാപിതാക്കള്‍ഹൈക്കോടതിയില്‍ഹേബിയസ് കോര്‍പ്പറസ് ഹരജി ഫയല്‍ചെയ്തതിനെ തുടര്‍ന്ന് ജസ്റ്റിനും ജസീലയും ഒന്നിച്ച് ജീവിക്കാനാണ് താത്പര്യമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച പേരാവൂര്‍രജിസ്ട്രാര്‍ഓഫിസില്‍പൊലീസ് സംരക്ഷണത്തില്‍വിവാഹിതരാവുകയായിരുന്നു. എന്നാല്‍ജസ്റ്റിനെയും പെണ്‍കുട്ടിയെയും തേടി മലപ്പുറത്തെ പൊലീസിന്റെ നേതൃത്വത്തില്‍ബന്ധുക്കള്‍വന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകളില്‍കയറി ഭീഷണിപ്പെടുത്തുകയും ഇടയ്ക്കിടെ അലോസരപ്പെടുത്തുകയും ചെയ്തതായാണ് ജസ്റ്റിന്റെ മാതാവ് കത്രിനയും പിതാവ് ഫ്രാന്‍സിസും ബന്ധുക്കളായ ജസ്റ്റിന്‍, റെജി എന്നിവര്‍അരോപിച്ചത്. പൊലീസിന്റേയും പെണ്‍കുട്ടികളുടെയും ഭീഷണിയും മറ്റും സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ഒരുമാസമായി വീട്ടില്‍നിന്ന് മാറി താമസിക്കുകയാണെന്നും കാട്ടില്‍പോലും ഒളിച്ച് താമസിക്കേണ്ട ഗതികേട് വന്നിട്ടുണ്ടെന്നും കത്രീന വിതുമ്പിപ്പറഞ്ഞു. ഒരു പെണ്‍കുട്ടിയ പ്രണയിച്ചതിന്റെ പേരില്‍എന്റെ മകനെ ഭീകരമായി മര്‍ദ്ദിക്കുകയാണ്. ഒന്നരമാസമായി അനുഭവിക്കുന്ന കണ്ണീരും മറ്റും തീരാതെ പലതരത്തിലും ദ്രോഹിക്കുന്നതില്‍സഹികെട്ട് മരണത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍പറഞ്ഞു. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ജസീലയുടെ സഹോദരന്റെ ഭാര്യയുടെ 106 പവന്‍സ്വര്‍ണ്ണം മോഷ്ടിച്ചിട്ടാണ് ജസീല കാമുകനോടൊപ്പം ഒളിച്ചോടിയതെന്ന് പിതാവ് അബ്ദുല്‍റസാഖ് നേരത്തെ നല്‍കിയ കേസിന്റെ പേരില്‍മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ഡിവൈ എസ് പി രാധാകൃഷ്ണപ്പിള്ളയാണ് സെര്‍ച്ച് വാറണ്ടില്‍പ്രണയദമ്പതികളെ കസ്റ്റഡിയില്‍കൊണ്ടു പോയത്. ജസ്റ്റിന്റെ ബാഗില്‍നിന്നും പണവും സ്വര്‍ണ്ണാഭരണവും കൊണ്ടു പോയിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന അറുപത് പവന്‍സ്വര്‍ണ്ണാഭരണം തന്റെയാണെന്ന് ജസീല പറഞ്ഞിരുന്നുവത്രെ. മോഷണക്കേസില്‍റിമാന്റിലായ പ്രണയദമ്പതികളില്‍പെണ്‍കുട്ടിയെ അവരുടെ വീട്ടുകാര്‍ജാമ്യത്തില്‍കൊണ്ടു പോയിരിക്കുകയാണ്. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍മധ്യസ്ഥക്ക് ശ്രമിച്ചുവെന്നും പെണ്‍കുട്ടി മലപ്പുറത്തെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നും ആ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും സത്യാവസ്ഥ അറിയില്ലെന്നും ബന്ധുക്കള്‍വിശദീകരിച്ചു. പെണ്‍കുട്ടിയും ജസ്റ്റിനും ഒളിവില്‍കഴിയുന്നത് സമയത്ത് തുടങ്ങിയ മലപ്പുറം പൊലീസിന്റെ സമീപനം വളരെ മോശപ്പെട്ട നിലയിലായിരുന്നു. ജസ്റ്റിന്റെ സഹോദരനെയും സഹോദരി ഭര്‍ത്താവ് തങ്കച്ചനെയും മകന്‍ഡിജോയിയുടേയും അനാവശ്യമായി കസ്റ്റഡിയിലെടുത്ത് ഭീകരമായി മര്‍ദ്ദിച്ചിരുന്നുവത്രെ. ഞങ്ങള്‍ക്ക് വീട്ടില്‍സൈ്വര്യമായി താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ജസ്റ്റിന്റേയും മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടത്. പത്രസമ്മേളനത്തില്‍വാര്‍ഡ് അംഗം മാത്യു കൊച്ചുതരയിലും പങ്കെടുത്തു.

DATE : 2011-01-14
വിവാദമായ ജസ്റ്റിന്‍ജസീല പ്രണയ വിവാഹത്തിനു പുതിയ വഴിത്തിരിവ്
കണ്ണൂര്‍/മലപ്പുറം: വിവാദമായ ജസ്റ്റിന്‍ജസീല പ്രണയ വിവാഹത്തിനു പുതിയ വഴിത്തിരിവ്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കാവലില്‍റജിസ്റ്റര്‍വിവാഹം കഴിഞ്ഞ ശേഷം വരന്‍കവര്‍ച്ചക്കേസില്‍ പ്രതിയായി റിമാന്റിലായി. കൊട്ടിയൂര്‍പാല്‍ച്ചുരം ഓളാട്ടുപുറം ജസ്റ്റിനാണ് പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ഈ കൈപ്പേറിയ അനുഭവം. ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍മാടാച്ചേരിയില്‍ജസീലയും തമ്മില്‍ഈ മാസം 11 നാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം  പൊലീസ് സംരക്ഷണയില്‍പേരാവൂര്‍സബ് രജിസ്ടാര്‍ഓഫീസില്‍വിവാഹിതരായത്. പിറ്റേന്ന് ജസീലയുടെ പിതാവ് അബ്ദുള്‍റസാഖിന്റെ പരാതിയില്‍മോഷണക്കുറ്റത്തിന് ഇരുവരെയും മലപ്പുറം നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പി രാധാകൃഷ്ണന്‍പിള്ള കസ്റ്റഡിയിലെടുത്തു. യുവതിയെ കബളിപ്പിച്ച് 106 പവന്റെ ആഭരണങ്ങള്‍കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്. മലപ്പുറത്തെ കോടതിയാണ് ജസ്റ്റിനെ റിമാന്റ് ചെയ്തിരിക്കുന്നത്. ഇതേ സമയം അന്യമതസ്ഥയായ പെണ്‍കുട്ടിയെ മകന്‍പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍പീഡനം അനുഭവിക്കുന്നതായി ജസ്റ്റിന്റെ കുടുംബാംഗങ്ങള്‍കണ്ണൂര്‍പ്രസ് ക്ലബില്‍വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.  
സംഭവത്തെ കുറിച്ച് മലപ്പുറം പൊലീസ് പറയുന്നത് ഇങ്ങനെ: സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ജീവിച്ച യുവതിയെ രജിസ്റ്റര്‍വിവാഹം ചെയ്ത ജസ്റ്റിന് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ജസീലയുടെ 106 പവനില്‍40 പവന്‍ഒഴികെയുള്ളത് ഇയാള്‍വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. 200 ലിറ്റര്‍ചാരായം കൈവശം വെച്ച കേസിലും ആദിവാസിയെ മര്‍ദ്ദിച്ച കേസിലും നേരത്തെ ഇയാള്‍പ്രതിയാണെന്ന് കേളകം, പേരാവൂര്‍പൊലീസും അറിയിച്ചു. ജസീലയുടെ സഹോദരഭാര്യയുടെതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. ഇതില്‍ഒരു പങ്കും ബാക്കി ആഭരണങ്ങള്‍പണയം വെച്ച രസീതും ഒരു ലക്ഷത്തിടുത്ത് രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ജസ്റ്റിനെയും ജസീലയെയും അറസ്റ്റു ചെയ്തിരുന്നെങ്കിലും ജസീലയ്ക്ക് ജാമ്യം ലഭിച്ചു. ജസ്റ്റിനെ റിമാന്റ് ചെയ്ത മലപ്പുറം ജുഡീഷ്യല്‍ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍വിട്ടുകൊടുത്തിട്ടുണ്ട്. മലപ്പുറത്ത് സ്‌പോക്കണ്‍ഇംഗ്ലീഷ് ക്ലാസില്‍പഠിതാവായി എത്തിയപ്പോഴാണ് അവിടുത്തെ അധ്യാപകനായ പ്രതിയുമായി യുവതി അടുപ്പത്തിലാവുന്നത്. പ്ലസ് വണ്‍വിദ്യാഭ്യാസമുള്ള ഇയാളുടെതാണ് സ്ഥാപനം. കഴിഞ്ഞ ഡിസംബര്‍ആറിനാണ് ഇരുവരെയും കാണാതായത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേളകത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍എടുത്തത്. കാണാതായ ആഭരണങ്ങള്‍പ്രതി മലപ്പുറം, കണ്ണൂര്‍, കൊട്ടിയൂര്‍, തൃശൂര്‍, സേലം എന്നിവിടങ്ങളില്‍വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങും. 
ജസ്റ്റിന്റെ കുടുംബാംഗങ്ങളുടെ വിശദീകരണം ഇങ്ങനെ: കേസിലെ ഒന്നാം പ്രതി ജസീലയ്ക്കു ജാമ്യം ലഭിച്ചപ്പോള്‍പ്രേരണക്കുറ്റമുള്ള ജസ്റ്റിന് ജാമ്യം ലഭിക്കാതിരുന്നതില്‍അസ്വഭാവികതയുണ്ട്. ജസീല 65 പവന്‍സ്വര്‍ണ്ണാഭരണങ്ങള്‍മാത്രമാണ് കൊണ്ടുവന്നിരുന്നത്. ഇത് ജസീലയുടേതാണ്. ഇതില്‍നിന്ന് കുറച്ച് ആഭരണങ്ങള്‍പണയം വെച്ചതിന്റെ രസീതാണ് പൊലീസ് കണ്ടെടുത്തത്. ഡിസംബര്‍ആറിന് പൊലീസ് എത്തിയപ്പോഴാണ് ജസ്റ്റിനും ജസീലയും തമ്മിലുള്ള പ്രണയം അറിയുന്നത്. പിറ്റേന്ന് അന്വേഷണത്തിനായി വന്ന പൊലീസുകാരൊടൊപ്പം ജസീലയുടെ പിതാവിന്റേയും അമ്മാവന്റേയും നേതൃത്വത്തിലുള്ള സംഘം വീട്ടിലും സമീപത്തെ വീടുകളിലും കയറി ഭീഷണി മുഴക്കി. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിന്റെ സഹോദരന്‍ഷാജിയെ മലപ്പുറം എസ് ഐ പിടിച്ചുകൊണ്ടുപോയി. ബന്ധുക്കളുടെ വീടുകളില്‍കയറി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി. ജസ്റ്റിന്റെ സഹോദരീഭര്‍ത്താവ് തങ്കച്ചനേയും ഓട്ടോ ഡ്രൈവറായ മകന്‍ഷിജോവിനേയും ഒരു ദിവസത്തോളം പേരാവൂര്‍പൊലീസ് സ്റ്റേഷനില്‍ചോദ്യം ചെയ്തു. ജസ്റ്റിന്റെ സഹോദരിമാരേയും മറ്റു ബന്ധുക്കളേയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. 36 ദിവസം സ്വന്തം വീട്ടില്‍ആഹാരം പാകം ചെയ്യാന്‍പോലും കഴിഞ്ഞിരുന്നില്ല. ജസീലയുടെ വീട്ടുകാര്‍പറയുന്ന സ്വര്‍ണ്ണം സംഘടിപ്പിച്ച് തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് 12ന് ജസ്റ്റിന്‍വീട്ടിലേക്ക് ഫോണ്‍ചെയ്തിരുന്നെന്നും ജസ്റ്റിന്റെ മാതാവ് കത്രീന, പിതാവ് ഫ്രാന്‍സിസ്, ബന്ധുക്കളായ ബിജു ഓളാട്ടുപുറം, റെജിന്‍ഓളാട്ടുപുറം, വാര്‍ഡ് മെമ്പര്‍മാത്യുകൊച്ചുതറയില്‍എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു


No comments:

Post a Comment