Thursday, January 27, 2011

പ്രണയവിവാഹത്തിന്റെ പേരില്‍പീഡനമെന്ന് ജസ്റ്റിന്റെ കുടുംബം


Posted by staff13san on January 14, 2011
കണ്ണൂര്‍: അന്യമതസ്ഥയായ പെണ്‍കുട്ടിയെ മകന്‍പ്രണയിച്ച്‌വിവാഹം കഴിച്ചതിന്റെ പേരില്‍പീഡനം അനുഭവിക്കുന്നുവെന്ന്‌കുടുംബാംഗങ്ങള്‍. കൊട്ടിയൂര്‍പാല്‍ച്ചുരം ഓളാട്ടുപുറം ജസ്റ്റിന്റെ കുടുംബമാണ്‌നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌വ്യാഴാഴ്‌ച്ച കണ്ണൂര്‍പ്രസ്‌ക്ലബില്‍വാര്‍ത്താ സമ്മേളനം നടത്തിയത്‌. ഈ മാസം 11 നായിരുന്നു ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍മാടാച്ചേരിയില്‍ജസീലയും തമ്മിലുള്ള വിവാഹം നടന്നത്‌. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കനത്ത പൊലീസ്‌സുരക്ഷയില്‍പേരാവൂര്‍സബ്‌രജിസ്‌ടാര്‍ഓഫീസില്‍വെച്ചായിരുന്നു വിവാഹം.
എന്നാല്‍12 ന്‌ജസീലയുടെ പിതാവ്‌അബ്‌ദുള്‍റസാഖിന്റെ പരാതിയില്‍മോഷണക്കുറ്റത്തിന്‌ഇരുവരേയും മലപ്പുറം നാര്‍ക്കോട്ടിക്ക്‌ഡി വൈ എസ്‌പി രാധാകൃഷ്‌ണന്‍പിള്ള കസ്റ്റഡിയിലെടുത്തു. ജസീലയുടെ സഹോദരഭാര്യയുടെ 106 പവന്‍കടത്തികൊണ്ടു പോയെന്ന്‌കാണിച്ച്‌നല്‍കിയ പരാതിയിലാണ്‌ഇവരെ കസ്റ്റഡിയിലെടുത്തത്‌. പൊലീസ്‌സംഘം നടത്തിയ റെയ്‌ഡില്‍സ്വര്‍ണ്ണാഭരണങ്ങളും, ആഭരണങ്ങള്‍പണയം വെച്ച രസീതും ഒരു ലക്ഷത്തിടുത്ത്‌രൂപയും കണ്ടെടുത്തിരുന്നു. ഇരുവരേയും വ്യാഴാഴ്‌ച്ച മലപ്പുറം ജുഡീഷ്യല്‍ഫസ്റ്റ്‌ക്ലാസ്‌മജിസ്‌ട്രേറ്റ്‌കോടതിയില്‍ഹാജരാക്കി ജസീലയ്‌ക്ക്‌ജാമ്യം ലഭിക്കുകയും ജെസ്റ്റിനെ മൂന്നുദിവസം പൊലീസ്‌കസ്റ്റഡിയിലും, 14 ദിവസം റിമാന്‍ഡില്‍വിടുകയും ചെയ്‌തു.
കേസിലെ ഒന്നാം പ്രതിയായ ജസീലയ്‌ക്കു മാത്രം ജാമ്യം ലഭിച്ചതും പ്രേരണക്കുറ്റമുള്ള ജസ്റ്റിന്‌ജാമ്യം ലഭിക്കാത്തതിനും പിന്നിലെ അസ്വഭാവികതയെ കുറിച്ച്‌ജസ്റ്റിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചു. ജസീല 65 പവന്‍സ്വര്‍ണ്ണാഭരണങ്ങള്‍മാത്രമാണ്‌കൊണ്ടു വന്നിരുന്നതെന്നും ഈ ആഭരണങ്ങള്‍ജസീലയുടേതാണെന്നും കുടുംബം പറഞ്ഞു. ഇതില്‍നിന്ന്‌കുറച്ച്‌ആഭരണങ്ങള്‍പണയം വെച്ചതിന്റെ രസീതാണ്‌കഴിഞ്ഞ ദിവസം പൊലീസ്‌കണ്ടെടുത്തത്‌. മാത്രമല്ല ഇരുവരുടേയും പ്രണയത്തെ തുടര്‍ന്ന്‌കുടുംബവും അയല്‍പക്ക കുടുംബങ്ങളും നിരവധി പീഡനത്തിന്‌ഇരയാകുന്നതായും ഇവര്‍അറിയിച്ചു.
ഡിസംബര്‍ആറിന്‌പൊലീസ്‌അന്വേഷത്തിനായെത്തുമ്പോഴാണ്‌ജസ്റ്റിനും ജസീലയും തമ്മിലുള്ള പ്രണയം വീട്ടുകാര്‍അറിയുന്നത്‌. പിറ്റേദിവസം തന്നെ അന്വേഷണത്തിനായി വന്ന പൊലീസുകാരൊടൊപ്പം ജസീലയുടെ പിതാവിന്റേയും അമ്മാവന്റേയും നേതൃത്വത്തിലുള്ള സംഘം വീട്ടിലും സമീപത്തെ വീടുകളിലും കയറി ഭീഷണി മുഴക്കിയതായും ജസ്റ്റിന്റെ കുടുംബാംഗങ്ങള്‍പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിന്റെ സഹോദരന്‍ഷാജിയെ മലപ്പുറം എസ്‌ഐ പിടിച്ചു കൊണ്ടു പോകുകയും ചെയ്‌തു. ബന്ധുക്കളുടെ വീടുകളില്‍കയറി ക്വട്ടേഷന്‍സംഘം ഭീഷണിപ്പെടുത്തി. ജസ്റ്റിന്റെ സഹോദരി ഭര്‍ത്താവ്‌തങ്കച്ചനേയും ഓട്ടോ ഡ്രൈവറായ മകന്‍ഷിജോവിനേയും ഒരു ദിവസത്തോളം പേരാവൂര്‍പൊലീസ്‌സ്റ്റേഷനില്‍ചോദ്യം ചെയ്‌തു. ജസ്റ്റിന്റെ സഹോദരിമാരേയും മറ്റു ബന്ധുക്കളേയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. 36 ദിവസം സ്വന്തം വീട്ടില്‍ആഹാരം പാകം ചെയ്യാന്‍പോലും കഴിഞ്ഞിരുന്നില്ല. ജസീലയുടെ വീട്ടുകാര്‍പറയുന്ന സ്വര്‍ണ്ണം സംഘടിപ്പിച്ച്‌തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌12ന്‌ജസ്റ്റിന്‍വീട്ടിലേക്ക്‌ഫോണ്‍ചെയ്‌തയായും കുടുംബം പറഞ്ഞു. ഈ സാഹചര്യത്തില്‍ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്ത ജസ്റ്റിന്റെ മാതാവ്‌കത്രീന, പിതാവ്‌ഫ്രാന്‍സിസ്‌എന്നിവര്‍പറഞ്ഞു. ബന്ധുക്കളായ ബിജു ഓളാട്ടുപുറം, റെജിന്‍ഓളാട്ടുപുറം, വാര്‍ഡ്‌മെമ്പര്‍മാത്യുകൊച്ചുതറയില്‍എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

No comments:

Post a Comment