Thursday, January 27, 2011

ജസ്റ്റിന്‍ വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തിയെന്ന് ജസീലയുടെ പരാതി


ജസ്റ്റിന്‍  വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തിയെന്ന്   ജസീലയുടെ പരാതി
മലപ്പുറം: ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് മലപ്പുറത്തെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിലെ അധ്യാപകന്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം അമ്പായത്തോട് ഓളാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസ് തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്തതെന്ന് കാണിച്ച് മേല്‍മുറി എം.എം.ഇ.ടി.ടി.ഐ വിദ്യാര്‍ഥിനി പുള്ളിയില്‍ മട്ടാശേരി അബ്ദുറസാഖിന്റെ മകള്‍ ജസീല മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.
വീട്ടില്‍നിന്ന് കിട്ടാവുന്നിടത്തോളം പണവും സ്വര്‍ണവും എടുക്കണമെന്ന് ജസ്റ്റിന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് 106 പവന്റെ ആഭരണങ്ങളും 15,000 രൂപയും എടുത്തതെന്നും പരാതിയില്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ജസ്റ്റിന്‍ ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു. വിവാഹശേഷം വീട്ടിലെത്തിയപ്പോള്‍ ജസ്റ്റിന്റെ മാതാവും സഹോദരനും ബന്ധുവും ചേര്‍ന്ന് ആഭരണങ്ങള്‍ മുഴുവന്‍ വാങ്ങിവെക്കുകയും ചെയ്തു. സ്വര്‍ണമെവിടെ എന്ന് അന്വേഷിച്ചപ്പോള്‍ അത് നീ അറിയേണ്ടെന്നായിരുന്നു ജസ്റ്റിന്റെ വീട്ടുകാരുടെ മറുപടി. നിന്നെക്കൊണ്ട് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇവിടെനിന്ന് നിന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും ആരും അറിയില്ലെന്ന് പറഞ്ഞ് ജസ്റ്റിന്റെ മാതാവ് കത്രീന മുഖത്തടിക്കുകയും ഭക്ഷണം തരാതെ പട്ടിണിക്കിടുകയും ചെയ്തു.
ഭീഷണിക്കിടയില്‍ കഴിയുമ്പോഴാണ് മലപ്പുറത്തുനിന്നുള്ള പൊലീസ് സംഘമെത്തി ജസ്റ്റിനെയും എന്നെയും കസ്റ്റഡിയിലെടുത്തത്. ജസ്റ്റിന്റെയും കുടുംബത്തിന്റെയും ഭീഷണിയും തന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നുമോര്‍ത്താണ് ഇക്കാര്യങ്ങള്‍ എവിടെയും പറയാതിരുന്നതെന്നും ജസീല പരാതിയില്‍ പറയുന്നു.
തന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് ജസ്റ്റിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

No comments:

Post a Comment